Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urya Krishnamurthy

Thiruvananthapuram

ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സ്മാ​ര​ക​ പു​ര​സ്കാ​രം സൂ​ര്യ​ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക്

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാം​ഗ​വും സാ​ഹി​ത്യ സാം​സ്കാ​രി​ക ശ്രേ​ണി​യി​ലെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​റി​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഷീ​റി​ന്‍റെ സ്മ​ര​ണ​യെ മു​ൻ​നി​ർ​ത്തി ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലാ​മ​തു പു​ര​സ്കാ​രം പ്ര​മു​ഖ നാ​ട​ക ര​ച​യി​താ​വും കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും ശാ​സ്ത്ര​ജ്ഞ​നു​മാ​യ സൂ​ര്യാ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്കു ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.

ചെ​റി​യാ​ൻ ഫി​ലി​പ്പ് ചെ​യ​ർ​മാ​നാ​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ടി. ​പ​ത്മ​നാ​ഭ​ൻ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു മു​ൻ അ​വാ​ർ​ഡു ജേ​താ​ക്ക​ൾ. ഭ​ട്ട​തി​രി രൂ​പ​ക​ല്പ​ന ചെ​യ്ത ഫ​ല​ക​വും പൊ​ന്നാ​ട​യും പ്ര​ശ​സ്തി​പ​ത്ര​വു​ം അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.


26ന് ​രാ​വി​ലെ 10.30ന് ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ പാ​ലോ​ട് ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി സൂര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്കു പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Latest News

Corehub Up